Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

6 മാസം കൊണ്ട് +2

NATIONAL INSTITUTE OF OPEN SCHOOLING (N.I.O.S)

Recognised By - Ministry of Human Resource Development - Government of India (1989)

SSLC (Xth) ഏതെങ്കിലും അംഗീകൃത ഗവ. ബോര്‍ഡില്‍ നിന്നും പാസ്സായി കുറഞ്ഞത് 1 വര്‍ഷം കഴിഞ്ഞവര്‍ക്കും, അതിനു മുകളില്‍ എത്ര വര്‍ഷം കഴിഞ്ഞവര്‍ക്കും, +1,+2 തോറ്റവര്‍ക്കും കേവലം 6 മാസം കൊണ്ട് നാഷണല്‍ ഓപ്പണ്‍ സ്‌കൂളിന്റെ +2 കരസ്ഥമാക്കാം. സയന്‍സ്/ഹ്യൂമാനിറ്റീസ്/കൊമേഴ്‌സ് ഗ്രൂപ്പുകള്‍ എടുത്ത് പഠിക്കാം.


SSLC ഈ വര്‍ഷം പാസ്സായ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക!
SSLC (Xth) ഈ വര്‍ഷം പാസ്സായവര്‍ക്ക് 2 വര്‍ഷം ഈ കോഴ്‌സ് പഠിക്കേണ്ടതുണ്ട്. അങ്ങനെ SSLC ഈ വര്‍ഷം പാസ്സായവര്‍ക്ക് മൊത്തമുള്ള 5 പേപ്പറുകളില്‍ 4 പേപ്പര്‍ ഈ വര്‍ഷവും 1 പേപ്പര്‍ അടുത്ത വര്‍ഷവും എഴുതിയാല്‍ മതിയാകും. ആകെ 5 പേപ്പര്‍ പഠിച്ചാല്‍ മതിയാകുന്നതിനാല്‍ +2 അനായാസമായി വിജയിക്കാന്‍ ഈ കോഴ്‌സിലൂടെ ഇങ്ങനെയുള്ളവര്‍ക്ക് സാധിക്കുന്നു. +1 വിഷയങ്ങള്‍ പഠിക്കേണ്ട.

അംഗീകാരം - +2 പാസ്സാകുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും, പ്രഫഷണല്‍ കോഴ്‌സുകളില്‍ റഗുലര്‍ കോളേജുകളില്‍ ചേര്‍ന്ന് ഇന്ത്യയില്‍ ഏതു സംസ്ഥാനത്തും, വിദേശത്തും പഠിക്കാം. എല്ലാവിധ അംഗീകാരങ്ങളും ഈ കോഴ്‌സിന് ഉണ്ടായിരിക്കുന്നതാണ്.

മാധ്യമം - പരീക്ഷ ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ താല്പര്യം അനുസരിച്ച് എഴുതാം.
പരീക്ഷാകേന്ദ്രം - കേരളത്തില്‍ എറണാകുളം, കോട്ടയം, ഹരിപ്പാട്.
പരീക്ഷാ തീയതി - ഓരോ വര്‍ഷവും ഒക്‌ടോബര്‍, ഏപ്രില്‍ മാസത്തില്‍ പബ്ലിക് എക്‌സാം ബോര്‍ഡ് നടത്തുന്നു.


കോഴ്‌സ് രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെക്കുറിക്കുന്നു.
1. SSLC or Xth സര്‍ട്ടിഫിക്കറ്റിന്റെ 2 അറ്റസ്റ്റഡ് കോപ്പികള്‍
2. 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോയുടെ അടിയില്‍ പേരും, ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തണം.
3. രജിസ്‌ട്രേഷന്‍ ഫീസ് & എക്‌സാം ഫീസ് - 3500/-
സയന്‍സ് ഗ്രൂപ്പിന് രജി.,
എക്‌സാം ഫീസ് : 3500/- (സര്‍വ്വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ)
4. റേഷന്‍കാര്‍ഡിന്റെ or തിരിച്ചറിയല്‍ കാര്‍ഡിന്റെ (രക്ഷിതാവിന്റെ) കോപ്പി or പാസ്സ്‌പോര്‍ട്ടിന്റെ കോപ്പി
പഠനവിഷയങ്ങള്‍
a. Language
English - 100 Marks
Hindi - 100 Marks
(ഹിന്ദി വേണമെങ്കില്‍ ഒഴിവാക്കാം.)
b.Subject
For Humanities Group (Arts Group)
History - 100 Marks
Political Science - 100 Marks
Sociology - 100 Marks
Data Entry - 100 Marks (with practical)
ലാംഗ്വേജും, സബ്ജക്റ്റും കൂട്ടി Total 500 Marks
For Science Group
Biology - 100 Marks (with practical)
Physics - 100 Marks (with practical)
Chemistry - 100 Marks (with practical)
Mathematics - 100 Marks
Data Entry - 100 Marks (with practical)
ഇവയിലേതെങ്കിലും 4 വിഷയം എടുത്താല്‍ മതി. ലാംഗ്വേജും സബ്ജക്റ്റും കൂടി 5 പേപ്പര്‍ മൊത്തം, 500-ല്‍ പരീക്ഷ.
ഹിന്ദി രണ്ടാം ഭാഷയായി താല്‍പര്യമുള്ളവര്‍ക്ക് എടുക്കാവുന്നതാണ്.
For Commerce Group - IVth Group
Subject
Accountancy - 100 Marks
Business Studies - 100 Marks
Sociology - 100 Marks
Data Entry - 100 Marks (with practical)
Language
English - 100 Marks
% for pass - 33%
മിനിമം പാസ്സാകാന്‍ - 33%


പോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
കോച്ചിംഗ് ഫീസ് മുഴുവനും അടയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രിന്റഡ് നോട്ടുകള്‍ മുഴുവന്‍ ഒരുമിച്ച് ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് അടച്ച് ഫീസിന്റെ ആനുപാതം അനുസരിച്ച് മാത്രമേ നോട്ട് ലഭിക്കുകയുള്ളൂ.
ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിംഗ്
ഫീസ് വ്യത്യാസമായിരിക്കും

സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിക്കുന്നവര്‍ക്ക് M.B.B.S., Engg. തുടങ്ങി എല്ലാ കോഴ്‌സുകള്‍ക്കുംപ്രവേശനം ലഭിക്കുന്നു.
കോച്ചിംഗ് ഫീസ്
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് (റഗുലര്‍) - Rs. 9,000 (3 ഗഡുക്കളായ് അടയ്ക്കാം)
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് (പോസ്റ്റല്‍) - Rs. 6,800 (2 ഗഡുക്കളായ് അടയ്ക്കാം)
സയന്‍സ് ഗ്രൂപ്പ് - Rs. 1 9,500 (3 ഗഡുക്കളായ് അടയ്ക്കാം)
കൊമേഴ്‌സ് ഗ്രൂപ്പ് (റഗുലര്‍) - Rs. 9,000 (3 ഗഡുക്കളായ് അടയ്ക്കാം)
കൊമേഴ്‌സ് ഗ്രൂപ്പ് (പോസ്റ്റല്‍) - Rs. 6,800 (2 ഗഡുക്കളായ് അടയ്ക്കാം)
Reg.Fees/Exam Fees - 3000/- with service charge


പ്രിന്റഡ് നോട്ടുകള്‍ :- റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിന്റെയും പ്രിന്റഡ് നോട്ടുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കുന്നു.


പബ്ലിക് കോളേജില്‍ 3 രീതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്ന് പഠിക്കാം.
1. റഗുലര്‍ ക്ലാസ്സുകള്‍ - രാവിലെ 10 മുതല്‍ 1 മണി വരെ പ്രവൃത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ- എന്നും വന്ന് പഠിക്കുന്നവര്‍ക്കു മാത്രം)
2. പോസ്റ്റല്‍ ക്ലാസ്സുകള്‍ - ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് എവിടെ നിന്നും താമസിച്ചു പഠിക്കാവുന്ന തരത്തില്‍ പോസ്റ്റല്‍ കോച്ചിംഗ് ലളിതമായ രീതിയില്‍ തയ്യാറാക്കിയ പ്രിന്റഡ് നോട്ടുകളുടെ സഹായത്താല്‍ നല്‍കുന്നു. ഇങ്ങനെ ചേര്‍ന്നു പഠിക്കുന്നവര്‍ക്ക് പരീക്ഷ അടുക്കുമ്പോള്‍ 10 ദിവസത്തെ പ്രത്യേക ക്രാഷ് കോച്ചിംഗ് നല്‍കുന്നതാണ്. ഇതിന് 2000 Rs. പ്രത്യേക ഫീസ് ഈടാക്കുന്നതാണ്.
3. അവധിദിന ക്ലാസ്സുകള്‍ - എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും, ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും മാത്രമായി നടത്തുന്ന അവധിദിന പൊതു ഒഴിവ് ദിനങ്ങളില്‍ മാത്രം നടത്തുന്ന ക്ലാസ്സുകളും പബ്ലിക് കോളേജില്‍ ക്രമീകരിച്ചിരിക്കുന്നു.
Note
a. You should think and choose your subjects carefully keeping in view your plans for higher studies, specific jobs etc.
b. The admissions fees must be paid separately within the specific dates.


ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
പബ്ലിക് കോളേജിന്റെ കോട്ടയം ബ്രാഞ്ചില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകരോടൊപ്പം താമസിച്ച് പഠിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.


സന്തോഷവാര്‍ത്ത
കഴിഞ്ഞ വര്‍ഷം പബ്ലിക് കോളേജിന്റെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചിരിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കുക (T.O.C സ്‌കീം)
താഴെപ്പറയുന്ന ബോര്‍ഡുകളില്‍ +2 പഠിച്ച് തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സിന് മൂന്ന് വിഷയങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയാകും. (T.O.C സ്‌കീം)
സി.ബി.എസ്.ഇ., യു.പി.ബോര്‍ഡ്, രാജസ്ഥാന്‍ ബോര്‍ഡ്, ആസ്സാം ബോര്‍ഡ്, ജാര്‍ഖണ്ട് ബോര്‍ഡ്, ബീഹാര്‍ ബോര്‍ഡ്, ത്രിപുര ബോര്‍ഡ്, ആന്ധ്രാപ്രദേശ് ഓപ്പണ്‍ സ്‌കൂള്‍ ബോര്‍ഡ്, കര്‍ണ്ണാടകാ ഓപ്പണ്‍ സ്‌കൂള്‍, കേരള സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, ഭോപ്പാല്‍ ബോര്‍ഡ്, പഞ്ചാബ് സ്‌കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ് (ഇങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ അവരുടെ ഒറിജിനല്‍ +2 സര്‍ട്ടിഫിക്കറ്റ് രജിസ്‌ട്രേഷന്‍ സമയത്ത് ഹാജരാക്കി സറണ്ടര്‍ ചെയ്യേണ്ടതാണ്.)
പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങള്‍ക്ക് ഓരോ വിദ്യാര്‍ത്ഥിയും റിക്കാര്‍ഡ് ബുക്ക് എഴുതണം. കൂടാതെ മറ്റ് വിഷയങ്ങള്‍ക്ക് കുറഞ്ഞക് 2 അസൈമെന്റ് തയ്യാറാക്കണം. ഇതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മെറ്റീരിയല്‍സും കോളേജില്‍ നിന്നും ലഭിക്കും.