Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

എല്ലാവര്‍ക്കും SSLC (Xth)

National Institute of Open Schooling (N.I.O.S)
Recognised By - Ministry of Human ResourceDevelopment - Government of India (1989)

 

14 വയസ്സ് പൂര്‍ത്തീകരിച്ചവര്‍ക്കും അതിനു മുകളില്‍ എത്ര പ്രായമുള്ളവര്‍ക്കും യാതൊരുവിധ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളും കൂടാതെ (7-ാം ക്ലാസ്സോ, 8-ാം ക്ലാസ്സോ, 9-ാം ക്ലാസ്സോ പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല.) തന്നെ എല്ലാവിധ അംഗീകാരവും ഉള്ള ഈ കോഴ്‌സിന് ചേര്‍ന്നു പഠിക്കാം. (ഇപ്പോള്‍ 14 വയസ്സായി 8,9,10 ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും ചേര്‍ന്നു പഠിക്കാം.)


അംഗീകാരം - +1 പോലെയുള്ള ഉപരിപഠനത്തിനും മറ്റ് ഗവ.ജോലിക്കും എല്ലാ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളുള്‍പ്പെടെ അംഗീകാരം ഉണ്ടായിരിക്കുന്നതാണ്.

മാദ്ധ്യമം - പരീക്ഷ ഇംഗ്ലീഷ്, മലയാളം, ഹിന്ദി മീഡിയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരവരുടെ താല്പര്യം അനുസരിച്ച് എഴുതാം.

പരീക്ഷാ കേന്ദ്രം - കേരളത്തില്‍ എറണാകുളം, കോട്ടയം, ഹരിപ്പാട് തുടങ്ങിയ സ്ഥലങ്ങളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കുന്നതാണ്.

പരീക്ഷാ തീയതി - ഓരോ വര്‍ഷവും ഒക്‌ടോബര്‍/ഏപ്രില്‍ മാസത്തില്‍ പബ്ലിക് എക്‌സാം നടത്തുന്നു.

രജിസ്‌ട്രേഷന്‍ എന്‍.ഐ.ഒ.എസി.ല്‍ നടത്തുന്നതിന് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെക്കുറിക്കുന്നു.
1. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകള്‍ താഴെപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് നല്‍കണം. Birth Certificate 2 attested copy OR T.C. OR School Register OR SSLC Failed Certificate OR Passport Copy (2 Copy each)
2. 3 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോയുടെ അടിയില്‍ പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തണം.
3. രജിസ്‌ട്രേഷന്‍ ഫീസ്, എക്‌സാം ഫീസ് - 3000 രൂപ (ഏകദേശം)
4. റേഷന്‍കാര്‍ഡിന്റെ or തിരിച്ചറിയല്‍ കാര്‍ഡിന്റെ or Passport - ന്റെ Copy (2 Copy)
പഠനവിഷയങ്ങള്‍
A. Language
English - 100 Marks
Hindi or Malayalam - 100 Marks
B Subject
Home Science - 100 Marks (with practical)
Indian Culture/Heritage - 100 Marks
Data Entry - 100 Marks (with practical)
OR
Mathematics - 100 Marks
Social Science - 100 Marks
Home Science - 100 Marks
Data Entry - 100 Marks (with practical)

ഇവയിലേതെങ്കിലും 3 വിഷയം എടുത്ത് പഠിച്ചാല്‍ മതിയാകും. പ്രയാസമുള്ള വിഷയങ്ങള്‍ ഒഴിവാക്കി തീര്‍ത്തും എളുപ്പമുള്ള വിഷയം എടുക്കാം.

 

പ്രത്യേകം ശ്രദ്ധിക്കുക : റഗുലര്‍ വിദ്യാര്‍ത്ഥികള്‍ ഒഴികെ ബാക്കി എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എല്ലാ വിഷയത്തിന്റെയും പ്രിന്റഡ് നോട്ടുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും നല്‍കുന്നു.

ലാംഗ്വേജ് ഇംഗ്ലീഷ്, രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍ മലയാളം 2 വിഷയത്തില്‍ മുകളില്‍ സൂചിപ്പിച്ചിരിക്കുന്നവയില്‍ ഏതെങ്കിലും ഒന്ന് എടുത്ത് പഠിക്കണം. കൂടാതെ 3 സബ്ജക്റ്റും എടുത്ത് പഠിച്ചാല്‍ മതിയാകും. Total 5 paper, Total Marks - 500
ഓരോ വിഷയവും 100 മാര്‍ക്കില്‍ ആണ് പരീക്ഷ. മൊത്തം 500 മാര്‍ക്കിലാണ് (സബ്ജക്റ്റ് കൂട്ടി) പരീക്ഷ നടത്തുന്നത്. 33% മതി പരീക്ഷ പാസ്സാകാന്‍.
പഠനത്തില്‍ തീര്‍ത്തും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസം ഉള്ള സയന്‍സ്, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ക്ക് പകരം എളുപ്പമുള്ള വിഷയങ്ങളായ എക്‌ണോമിക്‌സ്, ഇന്ത്യന്‍ കള്‍ച്ചര്‍/ഹെറിറ്റേജ്, ഹോം സയന്‍സ്, ഡേറ്റാ എന്‍ട്രി ഇവ എടുത്ത് പഠിക്കാവുന്നതാണ്. അപ്പോള്‍ വിജയം കുറേക്കൂടി അനായാസം ആകും. ഹോം സയന്‍സിന് പ്രാക്ടിക്കല്‍ ഉണ്ടായിരിക്കുന്നതും, റിക്കാര്‍ഡ് ബുക്ക് തയ്യാറാക്കേണ്ടതും ആണ്. എല്ലാ വിഷയത്തിനും അസൈന്‍മെന്റ് എഴുതണം.

കോച്ചിംഗ് ഫീസ്
മലയാളം മീഡിയം - Rs. 9,000/- (3 ഗഡുക്കളായി അടയ്ക്കാം)
ഇംഗ്ലീഷ് മീഡിയം - Rs. 9,000/- (2 ഗഡുക്കളായി അടയ്ക്കാം)
രജിസ്‌ട്രേഷന്‍/എക്‌സാം ഫീസ് (സര്‍വ്വീസ് ചാര്‍ജ്ജ് ഉള്‍പ്പെടെ) - Rs. 3,000/- (ഏകദേശം)
തപാല്‍ മാര്‍ഗ്ഗം പഠിക്കുന്നവര്‍ക്ക് ഫീസില്‍ ഇളവുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫീസ് 9800.

പബ്ലിക് കോളേജില്‍ 3 രീതികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചേര്‍ന്ന് പഠിക്കാം.
1. റഗുലര്‍ ക്ലാസ്സുകള്‍ - രാവിലെ 10 മുതല്‍ 1 മണി വരെ പ്രവൃത്തി ദിവസങ്ങളില്‍ (തിങ്കള്‍ മുതല്‍ വെള്ളി വരെ- എന്നും വന്ന് പഠിക്കുന്നവര്‍ക്കു മാത്രം)
2. പോസ്റ്റല്‍ ക്ലാസ്സുകള്‍ - എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും, ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്ക് ലളിതമായ രീതിയില്‍ തയ്യാര്‍ ചെയ്ത എല്ലാ വിഷയത്തിന്റെയും പ്രിന്റഡ് നോട്ടുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കുന്നതാണ്. കൂടാതെ പരീക്ഷ അടുക്കുമ്പോള്‍ ഇന്റെന്‍സീവ് കോച്ചിംഗ് ലഭിക്കുന്നതും ആയതിലേക്ക്് 2000 രൂപ നല്‍കേണ്ടതുമാണ്.
3. അവധിദിന ക്ലാസ്സുകള്‍ - എന്നും വന്നു പഠിക്കാന്‍ സാധിക്കാത്തവര്‍ക്കും, ദൂരെ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും മാത്രമായി നടത്തുന്ന അവധിദിന പൊതു ഒഴിവ് ദിനങ്ങളില്‍ മാത്രം നടത്തുന്ന ക്ലാസ്സുകളും പബ്ലിക് കോളേജില്‍ ക്രമീകരിച്ചിരിക്കുന്നു.
പോസ്റ്റല്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
കോച്ചിംഗ് ഫീസ് മുഴുവനും അടയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ പ്രിന്റഡ് നോട്ടുകള്‍ മുഴുവന്‍ ഒരുമിച്ച് ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്ക് അടച്ച് ഫീസിന്റെ ആനുപാതം അനുസരിച്ച് മാത്രമേ നോട്ട് ലഭിക്കുകയുള്ളൂ.


ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
പബ്ലിക് കോളേജിന്റെ കോട്ടയം ബ്രാഞ്ചില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്ധ്യാപകരോടൊപ്പം താമസിച്ച് പഠിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.


സന്തോഷവാര്‍ത്ത!
കഴിഞ്ഞ വര്‍ഷം പബ്ലിക് കോളേജിന്റെ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നതവിജയം നേടിയിരിക്കുന്നു.