Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

C.B.S.E +2 & 10th C.B.S.E
FAILED TUITION BATCH

C.B.S.E.ബോര്‍ഡിന്റെ +2, 10th കഴിഞ്ഞ മാര്‍ച്ചില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും പബ്ലിക് കോളേജിന്റെ കോട്ടയം, എറണാകുളം, ഹരിപ്പാട് സെന്ററുകളില്‍ വിദ്യാര്‍ത്ഥി പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് മികച്ച അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വരുന്ന മാര്‍ച്ച് പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കുന്ന തരത്തില്‍ റഗുലര്‍ ക്ലാസ്സുകള്‍ പരീക്ഷയെ അടിസ്ഥാനപ്പെടുത്തി എടുത്തു നല്‍കുന്നതാണ്.


ഫെബ്രുവരി 28 വരെ ക്ലാസ്സുകള്‍ റഗുലറായി ഓരോ വിഷയങ്ങള്‍ക്കും അതത് വിഷയങ്ങളില്‍ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ നല്‍കുന്നതാണ്. ഓരോ വിഷയങ്ങള്‍ക്കും ഓരോ അദ്ധ്യാപകരെ വച്ച് ക്ലാസ്സുകള്‍ നല്‍കുന്നു. ഏതു വിഷയം പരാജയപ്പെട്ടാലും അതിനുള്ള പ്രത്യേക കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. കഴിഞ്ഞ 33 വര്‍ഷമായി ഈ കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനം എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടുള്ള മികച്ച ഒരു അദ്ധ്യാപന രീതിയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളിലും ശനി, ഞായര്‍, മറ്റ് പൊതു അവധി ദിനങ്ങളിലും പ്രത്യേക ക്ലാസ്സുകള്‍ നല്‍കുന്നതാണ്. വിദ്യാര്‍ത്ഥി ഏതു വിഷയത്തിനാണോ ഏറ്റവും പുറകില്‍ ആ വിഷയങ്ങള്‍ക്ക് മികച്ച അദ്ധ്യാപകരെ നിയോഗിച്ച് ഉയര്‍ന്ന വിജയം നേടുവാന്‍ സഹായിക്കുന്നതാണ്.


ഓരോ മാസത്തിലും രക്ഷാകര്‍ത്തായോഗങ്ങള്‍ നടത്തുന്നതും പ്രോഗ്രസ് കാര്‍ഡുകളും, പ്രോഗ്രസ് റിപ്പോര്‍ട്ടുകളും രക്ഷിതാക്കള്‍ക്ക് നല്‍കുന്നതുമാണ്. എല്ലാ ദിവസവും വിദ്യാര്‍ത്ഥി ക്ലാസ്സില്‍ ഹാജരാകേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മികച്ച അച്ചടക്കം പുലര്‍ത്തേണ്ടതാണ്. അച്ചടക്കം പാലിക്കാത്ത വിദ്യാര്‍ത്ഥികളെ ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. എല്ലാ മാസവും എല്ലാ വിഷയങ്ങള്‍ക്കും ടെസ്റ്റ് പേപ്പറുകള്‍ ഇടുന്നതും പോരായ്മകള്‍ മനസ്സിലാക്കി പ്രത്യേക കോച്ചിംഗ് നല്‍കുന്നതുമാണ്. രക്ഷിതാക്കളുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. മോഡല്‍ പരീക്ഷകളും, ഓണം, ക്രിസ്മസ് പരീക്ഷകളും പ്രത്യേകം നടത്തുന്നതാണ്. പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികളെ തുടര്‍ന്ന് ക്ലാസ്സില്‍ പ്രവേശിപ്പിക്കുന്നതല്ല. മോഡല്‍ പരീക്ഷ ഓരോ വിഷയത്തിനും രണ്ടു വീതം ഫെബ്രുവരി മാസം നടത്തുന്നതാണ്. മോഡല്‍ പരീക്ഷ എഴുതാതിരിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കുന്നതല്ല. ഗസ്സ് ക്വസ്റ്റ്യന്‍ & ആന്‍സറിംഗ്, കഴിഞ്ഞുപോയ പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സുകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിയും കോളേജിലെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാദ്ധ്യസ്ഥരാണ്. സി.ബി.എസ്.സിക്ക് കേരളത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും റഗുലര്‍ ക്ലാസ്സ് നല്‍കുന്ന ഏക സ്ഥാപനം. സി.ബി.എസ്.സി. തോറ്റ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്ന വിജയശതമാനവും എല്ലാവരും പാസ്സാകുകയും ചെയ്യുന്ന ഏക സ്ഥാപനമെന്ന ബഹുമതിയും പബ്ലിക് കോളേജിന് മാത്രം സ്വന്തം.


ഫീസ്


ഓരോ വിഷയങ്ങള്‍ക്കും 5500 രൂപ കോച്ചിംഗ് ഫീസ് നല്‍കണം. കൂടാതെ അഡ്മിഷന്‍ ഫീ 250 രൂപായും നല്‍കണം. ഹോസ്റ്റലില്‍ നല്‍കുന്ന പ്രത്യേക ടൂഷന് വിദ്യാര്‍ത്ഥികള്‍ 3 മാസം കൂടുമ്പോള്‍ 1500 രൂപ നിരക്കില്‍ നല്‍കേണ്ടതാണ്. രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ അവരുടെ ഉത്തരവാദിത്വത്തില്‍ നടത്തേണ്ടതാണ്. അതിനുവേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. പരീക്ഷാ സെന്റര്‍ കോട്ടയത്ത് ലഭിക്കാന്‍ ഉള്ള സൗകര്യം ചെയ്തു തരുന്നതാണ്.


OUR LAST YEAR RESULT 100% with high distinction, first class and high marks