Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

'SAY' Exam. +2, SSLC (Kerala Board)
'SAVE A YEAR' Programme

കഴിഞ്ഞ മാര്‍ച്ചില്‍ കേരള ബോര്‍ഡിന്റെ SSLC, +2 എഴുതി പരാജയപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഒരു അക്കാദമിക് വര്‍ഷം നഷ്ടപ്പെടാതെ ഇരിക്കാന്‍ കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്ന 'സേവ് എ ഇയര്‍' പദ്ധതി (SAY) അനുസരിച്ച് പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് പ്രത്യേക ക്ലാസ്സുകള്‍ പബ്ലിക് കോളേജിന്റെ കോട്ടയം, എറണാകുളം, ഹരിപ്പാട് സെന്ററുകളില്‍ നടത്തുന്നു.


കേരള ബോര്‍ഡിന്റെ SSLC, +2 വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വിഷയങ്ങളാണോ ഈ പദ്ധതി അനുസരിച്ച് എഴുതേണ്ടത്, ആ വിഷയത്തിന് വിജയിക്കുവാന്‍ തക്കവണ്ണം പ്രത്യേക ക്ലാസ്സുകള്‍ ചുരുങ്ങിയ ദിവസത്തിനകം പരിചയ സമ്പന്നരായ അദ്ധ്യാപകര്‍ പഠിപ്പിച്ച് അവരെ പരീക്ഷയ്ക്ക് തയ്യാറാക്കി 100% വിജയിക്കുവാന്‍ പ്രാപ്തരാക്കുന്നതാണ്.


ഇംഗ്ലീഷ്, മലയാളം മീഡിയത്തിന് പ്രത്യേക ക്ലാസ്സുകള്‍ പബ്ലിക് കോളേജില്‍ നല്‍കി വരുന്നു. സയന്‍സ് വിഷയങ്ങളുടെ പ്രാക്ടിക്കല്‍ വിഷയങ്ങള്‍ ഉള്‍പ്പെടെ ഉള്ള സംവിധാനങ്ങള്‍ പബ്ലിക് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.


കോച്ചിംഗ് ഫീസ്
ഒരു വിഷയം പഠിപ്പിക്കുന്നതിന് - Rs. 1500
രണ്ടു വിഷയം പഠിപ്പിക്കുന്നതിന് - Rs. 2500
അഡ്മിഷന്‍ ഫീസ് - Rs. 250
ക്ലാസ്സ് സമയം - രാവിലെ 10 മുതല്‍ വൈകുന്നേരം 4 മണി വരെ


ഞങ്ങളുടെ 'SAY' കോച്ചിംഗിന്റെ പ്രത്യേകതകള്‍
Ø വര്‍ഷങ്ങളായി ഈ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ മാത്രം ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നു.
Ø മോഡല്‍ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പഠിപ്പിക്കുന്നു.
Ø ഗസ്സ് ക്വസ്റ്റ്യന്‍സും അവയുടെ സാദ്ധ്യതകളും ചര്‍ച്ച ചെയ്യുന്നു.
Ø ചുരുങ്ങിയ ദിവസങ്ങളെ ലഭിക്കുന്നുള്ളുവെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ തരത്തിലുള്ള ക്ലാസ്സുകള്‍ നല്‍കുന്നു.
Ø പരീക്ഷയ്ക്ക് വിജയിക്കുന്നതിനും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നതിനും വിദ്യാര്‍ത്ഥികളെ തയ്യാറെടുപ്പിക്കുന്നു.
Ø വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തിലുള്ള ക്ലാസ്സുകള്‍


ഹോസ്റ്റല്‍ സൗകര്യം
'SAY' പരീക്ഷയ്ക്ക് തയ്യാറാകുന്ന പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പബ്ലിക് കോളേജിന്റെ കോട്ടയം സെന്ററില്‍ അദ്ധ്യാപകരോടൊപ്പം പരീക്ഷവരെ താമസിച്ച് പഠിക്കുവാനുള്ള സൗകര്യവും അദ്ധ്യാപകരുടെ മേല്‍നോട്ടവും ലഭിക്കുന്നതാണ്. ഇവര്‍ക്ക് വൈകുന്നേരവും, രാത്രിയിലും, വെളുപ്പിനെയും പ്രത്യേക പഠനസൗകര്യം ലഭിക്കുന്നതാണ്.


സന്തോഷ വാര്‍ത്ത!
കഴിഞ്ഞ ജൂണില്‍ 'SAY' പരീക്ഷ എഴുതിയ SSLC, +2 വിദ്യാര്‍ത്ഥികളില്‍ 217 പേരില്‍ 215 വിദ്യാര്‍ത്ഥികള്‍ ഉന്നതവിജയം നിലനിര്‍ത്തിയിരിക്കുന്നു.