Public_College _Header

Admission Started ::  Applications can be had from office from 9 am - 5.30 Pm OR Can Register Online
 
css3menu.com
Untitled Document

+1, +2
Open School - Kerala Board

 

ആധുനിക ലാബ് സൗകര്യങ്ങളോടെ

 

പത്താം ക്ലാസ്സോ തത്തുല്യ ഏതെങ്കിലും പരീക്ഷയോ പാസ്സായവര്‍ക്ക് +2 (ഓപ്പണ്‍ സ്‌കൂള്‍) കോഴ്‌സിന് ചേര്‍ന്ന് പഠിക്കാം. എസ്.എസ്.എല്‍.സിക്ക് D+ ഗ്രേഡില്‍ പാസായവര്‍ക്ക് പോലും സയന്‍സ് ഗ്രൂപ്പോ, കൊമേഴ്‌സ് ഗ്രൂപ്പോ, ആര്‍ട്‌സ് ഗ്രൂപ്പോ പഠിക്കാന്‍ +2 കോഴ്‌സില്‍ അവസരം ലഭിക്കുന്നു. റഗുലര്‍ +2 വിനും ഓപ്പണ്‍ സ്‌കൂള്‍ +2 വിനും കരിക്കുലം, സിലബസ്, പാഠപുസ്തകം, പരീക്ഷ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒന്നു തന്നെയാകുന്നു. ഈ സ്‌കീമിലൂടെ പാസാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ +2 വിന്റെ ഒരേ പരിഗണനയാണ് ലഭിക്കുക. ഉന്നതവിദ്യാഭ്യാസത്തിനോ, മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതുന്നതിനോ, ജോലി സമ്പാദിക്കുന്നതിനോ ഒരു വ്യത്യാസങ്ങളും ഉണ്ടായിരിക്കുന്നതല്ല. കേരള ഗവണ്‍മെന്റിന്റെ S.C.E.R.T. യുടെ കീഴിലാണ് ഓപ്പണ്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.

 

 

  എസ്.എസ്.എല്‍.സി., +2 റാങ്ക് ജേതാക്കളോടൊപ്പം പബ്ലിക് കോളേജിലെ ഉയര്‍ന്ന റാങ്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍. എം.ജി.യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. സിറിയക് തോമസ്, പാമ്പാടി ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. സി.കെ.ജേക്കബ്, ശ്രീ. സജി നന്ത്യാട്ട്, ബസേലിയസ് കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. ജേക്കബ് കുര്യന്‍ ഓണാട്ട് തുടങ്ങിയവര്‍ സമീപം.

സിലബസ് :
1. സയന്‍സ് ഗ്രൂപ്പ് - കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി
2. ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്
(ആര്‍ട്‌സ് ഗ്രൂപ്പ്) - ഹിസ്റ്ററി, ഇക്കണോമിക്‌സ്,
പൊളിറ്റിക്‌സ്, സോഷ്യോളജി
3. കൊമേഴ്‌സ് ഗ്രൂപ്പ് - ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സ്, ഇക്കണോമിക്‌സ്,
സ്റ്റാറ്റിസ്റ്റിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍
ലാംഗ്വേജ് - ഇംഗ്ലീഷ്
സെക്കന്റ് ലാംഗ്വേജ് - മലയാളം അല്ലെങ്കില്‍ ഹിന്ദി
പരീക്ഷാ കേന്ദ്രം - കേരളത്തിലെ എല്ലാ ജില്ലകളിലും
മീഡിയം - ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം
+2 വിദ്യാര്‍ത്ഥികള്‍ക്ക് സമ്പര്‍ക്ക ക്ലാസ്സുകള്‍ ഗവണ്‍മെന്റ് തിരഞ്ഞെടുത്ത സെന്റില്‍ വച്ച് നല്‍കുന്നതാണ്. ഓരോ വിദ്യാര്‍ത്ഥിയും നിര്‍ബന്ധമായും ഈ ക്ലാസ്സില്‍ പങ്കെടുക്കണം.

രജിസ്‌ട്രേഷന്‍ ഫീസ്:
സയന്‍സ് ഗ്രൂപ്പ് - 750 + 800 = Rs. 1,500 (ഗവണ്‍മെന്റില്‍ അടയ്‌ക്കേണ്ടത്)
ഹ്യൂമാനിറ്റീസ് ഗ്രൂപ്പ് - Rs. 750 (ഗവണ്‍മെന്റില്‍ അടയ്‌ക്കേണ്ടത്)
+1, +2 പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ 20 ദിവസം കേരള ബോര്‍ഡ് നേരിട്ട് സെന്ററില്‍ വച്ച് നടത്തുന്ന കോണ്‍ടാക്റ്റ് ക്ലാസ്സിന് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അല്ലാത്തവരെ ബോര്‍ഡ് അയോഗ്യരാക്കുന്നതാണ്.


പബ്ലിക് കോളേജിലെ +2 വിന്റെ കോച്ചിംഗ് ഫീസ്:
സയന്‍സ് ഗ്രൂപ്പിന് പ്രാക്ടിക്കല്‍ ഉള്‍പ്പെടെ - Rs. 15,000
ആര്‍ട്‌സ് & കൊമേഴ്‌സ് ഗ്രൂപ്പ് - Rs. 9,000
(സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് കോച്ചിംഗ് ഫീസ് ഗഡുക്കളായി അടയ്ക്കാന്‍ സൗകര്യം ചെയ്തു തരുന്നതുമാണ്.)

ഞങ്ങളുടെ +2 കോച്ചിംഗിന്റെ ചില പ്രത്യേകതകള്‍

v ഓരോ ആഴ്ചകളിലും ഓരോ വിഷയത്തിന് പ്രത്യേക ടെസ്റ്റ് പേപ്പറുകള്‍
v വിദ്യാര്‍ത്ഥികള്‍ പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ക്ക് പ്രത്യേക സമയങ്ങളില്‍ പരിചയസമ്പന്നരായ അദ്ധ്യാപകരുടെ ശിക്ഷണത്തില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
v ഓണ-ക്രിസ്തുമസ് പരീക്ഷകള്‍ക്ക് പുറമേ ഫെബ്രുവരി മാസത്തില്‍ പബ്ലിക് എക്‌സാമിന് മുന്നോടിയായി ചോദിക്കാന്‍ സാദ്ധ്യതയുള്ള ചോദ്യങ്ങള്‍ ഉള്‍പെടുത്തിയിട്ടുള്ള മോഡല്‍ പരീക്ഷകള്‍.
v കഴിഞ്ഞ കുറെ വര്‍ഷങ്ങളായി +2 പബ്ലിക് പരീക്ഷയില്‍ ചോദിച്ചു വരുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിപ്പിക്കുകയും, അവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പരീക്ഷകള്‍ നടത്തുകയും ചെയ്യുന്നു.
v +2 വിന് വര്‍ഷങ്ങളായി പഠിപ്പിച്ച് പരിചയമുള്ള അദ്ധ്യാപകരുടെ മാത്രം സേവനം.
v ഓരോ മാസത്തിലും രക്ഷാകര്‍ത്തൃ മീറ്റിംഗുകള്‍.
v പ്രോഗ്രസ് കാര്‍ഡുകള്‍, പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍.
v എല്ലാ ദിവസവും വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ഹാജരാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നു.
v മികച്ച അച്ചടക്കം പുലര്‍ത്താത്ത വിദ്യാര്‍ത്ഥികള്‍ ശിക്ഷണ നടപടികള്‍ക്ക് വിധേയരാകുന്നു.
v ഹോംവര്‍ക്ക് നിര്‍ബന്ധമാക്കുന്നു.
v വിദ്യാര്‍ത്ഥികളുടെ മാനസിക, ബുദ്ധിപരമായ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടുകൊണ്ടുള്ള ക്ലാസ്സുകള്‍.
v വിജയം ഉറപ്പാക്കുന്ന തരത്തിലുള്ള ക്ലാസ്സുകള്‍.
v രക്ഷകര്‍ത്താക്കളുമായി വരുന്നവര്‍ക്കു മാത്രം അഡ്മിഷന്‍.
v അച്ചടക്കത്തില്‍ അധിഷ്ഠിതമായ ക്ലാസ്സുകള്‍.